ADVERTISEMENT

ന്യൂഡൽഹി ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ രാജസ്ഥാനിലെ മെഹന്ദിപൂർ ശാഖയിൽ സൂക്ഷിച്ച 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായതിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. ബാങ്ക് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് നടപടി. പൊലീസ് നേരത്തെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. 

13 കോടി രൂപയുടെ നാണയങ്ങളാണ് ബാങ്കിൽ സൂക്ഷിച്ചിരുന്നത്. ഇതിൽ കുറവുണ്ടെന്ന സംശയത്തെ തുടർന്ന് സ്വകാര്യ ഏജൻസിയെ നാണയമെണ്ണാൻ ഏൽപ്പിച്ചു. എന്നാൽ 2 കോടിയുടെ നാണയം മാത്രമാണ് കണ്ടെത്താനായത്. എണ്ണാൻ എത്തിയ ജീവനക്കാരെ താമസസ്ഥലത്തെത്തി ചിലർ ഭീഷണിപ്പെടുത്തിയിരുന്നു. 

English Summary: Coins worth Rs 11 crore missing from sbi vaults; CBI takes over investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com