ADVERTISEMENT

മുംബൈ ∙ പ്രഥമ ലത മങ്കേഷ്കർ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി. രാജ്യത്തിനു നിസ്വാർഥ സേവനം ചെയ്യുന്നവർക്കു മങ്കേഷ്കർ കുടുംബം ഏർപ്പെടുത്തിയതാണു പുരസ്കാരം. സംഗീതം കൊണ്ട് ഇന്ത്യയുടെ ഹൃദയം കീഴടക്കിയ ലത മങ്കേഷ്കർ രാഷ്ട്രനിർമിതിയിൽ വലിയ പങ്കുവഹിച്ച മഹത്‌ വ്യക്തിയാണെന്നു മോദി അനുസ്മരിച്ചു. 

ആദരം ഏറ്റുവാങ്ങുന്ന ചടങ്ങുകളിൽനിന്നു വിട്ടുനിൽക്കുന്ന ആളാണ് ഞാൻ. എന്നാൽ, സഹോദരിയുടെ പേരിലുള്ള  പുരസ്കാരം ലഭിച്ചത് അവർക്ക് എന്നോടുള്ള സ്േനഹത്തിന്റെ അടയാളമായി കരുതുന്നു. ഇതു സ്വീകരിക്കാതിരിക്കാൻ കഴിയില്ല. പുരസ്കാരം രാജ്യത്തെ എല്ലാ പൗരൻമാർക്കുമായി സമർപ്പിക്കുന്നു – മോദി പറഞ്ഞു.

English Summary: PM Modi receives first Lata Deenanath Mangeshkar Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com