പാക്ക് ബോട്ടിൽ നിന്ന് 280 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചു

drugs-export-arrest
ലഹരിമരുന്നു കടത്തിനിടെ ഗുജറാത്ത് തീരത്ത് ഇന്ത്യൻ സുരക്ഷാസേന പിടികൂടിയ പാക്കിസ്ഥാൻ ബോട്ടും അറസ്റ്റിലായവരും.
SHARE

അഹമ്മദാബാദ് ∙ ഗുജറാത്ത് തീരത്ത് ഇന്ത്യൻ സുരക്ഷാസേന പിടികൂടിയ പാക്കിസ്ഥാൻ ബോട്ടിൽ 280 കോടി രൂപയുടെ ലഹരിമരുന്ന് കണ്ടെത്തി. 9 പേരെ അറസ്റ്റ് ചെയ്തു. സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ തീര സംരക്ഷണ സേനയും ഗുജറാത്ത് ഭീകരവിരുദ്ധ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിനിടയിലാണ് അൽ ഹജ് എന്ന ബോട്ട് കണ്ടെത്തിയത്. 

വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചതോടെ ഏറ്റുമുട്ടൽ വേണ്ടിവന്നുവെന്ന് ഗുജറാത്ത് ഡിജിപി ആഷിഷ് ഭാട്ടിയ പറഞ്ഞു. ബോട്ടിലുണ്ടായിരുന്ന ഏതാനും പേർക്ക് പരുക്കേറ്റു. ഇവരെ ചോദ്യം ചെയ്യാനായി കച്ച് ജില്ലയിലെ ജാഖു തുറമുഖത്തേക്ക് എത്തിച്ചു. 56 കിലോ ലഹരിമരുന്നാണ് ബോട്ടിലുണ്ടായിരുന്നത്. കറാച്ചിയിലെ കള്ളക്കടത്തുകാരനായ മുസ്തഫയാണ് സംഘത്തിനു പിന്നിലെന്നാണ് സൂചനയെന്ന് ഡിജിപി പറഞ്ഞു. 

English Summary: Pak Boat Carrying Heroin Worth ₹ 280 Crore Caught Near Gujarat Coast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA