ADVERTISEMENT

കോപ്പൻഹേഗൻ ∙ കോവിഡ് വാക്സീൻ നിർമാണത്തിൽ സഹകരിക്കാൻ ഇന്ത്യയും ഡെന്മാർക്കും തീരുമാനിച്ചു. രാജ്യാന്തര ആന്റിമൈക്രോബിയൽ പ്രതിരോധ സംവിധാന സംരംഭത്തിൽ പങ്കാളിയാകാനുള്ള ഡെന്മാർക്കിന്റെ ക്ഷണം ഇന്ത്യ സ്വീകരിച്ചു.

ജലശക്തി മന്ത്രാലയവും ഡാനിഷ് പരിസ്ഥിതി മന്ത്രാലയവും ചേർന്ന് വാരാണസിയിൽ നദീജലം ശുദ്ധീകരിക്കാനുള്ള ലബോറട്ടറി സ്ഥാപിക്കും. ഷിപ്പിങ്, ഡെയറി മേഖലയിൽ മികവിന്റെ കേന്ദ്രം, ഹരിതോർജ പ്രോത്സാഹന പദ്ധതികൾ, നൈപുണ്യ വികസനം തുടങ്ങിയവയിലും സഹകരിക്കും. വ്യാപാരവും വർധിപ്പിക്കും.

ഡെന്മാർക്ക് പ്രധാനമന്ത്രിയുടെ വസതിയിൽ മോദി സ്വകാര്യ സന്ദർശനം നടത്തി. കഴിഞ്ഞ ഒക്ടോബറിൽ അവർ ഇന്ത്യയിൽ വന്നപ്പോൾ സമ്മാനിച്ച ഒഡീഷയിൽ നിന്നുള്ള പെയിന്റിങ് വസതിയിൽ സൂക്ഷിച്ചത് മെറ്റെ ഫ്രെഡറിക്സൻ മോദിക്കു കാണിച്ചു കൊടുത്തു. മോദി ഇന്നു പാരിസ് വഴി ഡൽഹിക്കു മടങ്ങും.

English Summary: India - Denmark collaboration for covid vaccine manufacture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com