വിമുക്തഭടന്മാരുടെ തടഞ്ഞ പെൻഷൻ ഉടൻ നൽകും

Pension
SHARE

ന്യൂഡൽഹി ∙ വിമുക്ത ഭടന്മാരുടെ തടഞ്ഞുവച്ച പെൻഷൻ ഉടൻ വിതരണം ചെയ്യാൻ പ്രതിരോധ മന്ത്രാലയം നടപടിയാരംഭിച്ചു. 58,275 പേരുടെ ഏപ്രിലിലെ പെൻഷനാണു തടഞ്ഞത്. ഓൺലൈൻ വിതരണ സംവിധാനത്തിൽ (സ്പർശ്) വ്യക്തിവിവരങ്ങൾ സമർപ്പിക്കാതിരുന്നതാണു കാരണം. ഇവർക്ക് ഒറ്റത്തവണ ഇളവ് നൽകുമെന്നും പെൻഷൻ തുക ബാങ്ക് അക്കൗണ്ടിൽ എത്തുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. വിവരങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി 25 വരെ നീട്ടി.

വിഷയത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇടപെടണമെന്നാവശ്യപ്പെട്ട് കരസേനാ വടക്കൻ കമാൻഡ് മുൻ മേധാവി ലഫ്. ജനറൽ ദീപേന്ദ്ര സിങ് ഹൂഡയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തുവന്നിരുന്നു.

Content Highlight: Ex-servicemen pension

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA