ADVERTISEMENT

അഹമ്മദാബാദ് ∙ അനുവാദമില്ലാതെ ആസാദി മാർച്ച് നടത്തിയെന്ന കേസിൽ ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനിക്കും മറ്റ് 9 പേർക്കും മെഹ്സാന മജിസ്ട്രേട്ട് കോടതി 3 മാസം തടവും 1,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.

2017 ജൂലൈയിൽ മെഹ്സാനയിൽനിന്ന് ധനേരയിലേക്ക് നിയമവിരുദ്ധമായി ആസാദിമാർച്ച് നടത്തിയതിനാണ് മേവാനിയും മറ്റും കുറ്റക്കാരാണെന്ന് അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കണ്ടെത്തിയത്. അന്ന് 12 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിൽ ഒരാൾ മരിച്ചു. ഒരാൾ ഒളിവിലാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റ് ചെയ്തതിന് കഴിഞ്ഞ മാസം 20ന് അസം പൊലീസ് ഗുജറാത്തിലെത്തി മേവാനിയെ അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു.

 

English Summary: Gujarat MLA Jignesh Mevani Gets 3 Months In Jail 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com