മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗം മൗലികാവകാശമല്ല: അലഹാബാദ് ഹൈക്കോടതി

loud-speaker-in-mosque
(പിടിഐ ചിത്രം)
SHARE

ലക്നൗ ∙ മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗം മൗലിക അവകാശമല്ലെന്ന് അലഹാബാദ് ഹൈക്കോടതി വ്യക്തമാക്കി. ബദായു ജില്ലയിലെ ബിസൗലിയിൽ ബാങ്ക് വിളിക്കുന്നതിന് ഉച്ചഭാഷിണി ഉപയോഗിക്കുന്നതു വിലക്കി സബ് ഡിവിഷനൽ മജിസ്ട്രേട്ട് ഇറക്കിയ ഉത്തരവിനെതിരെ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ വിവേക് കുമാർ, വികാസ് ബുധ്‌വാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ പരാമർശം. നടപടി നിയമവിരുദ്ധവും മൗലിക അവകാശലംഘനവുമാണെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. 

2020 മേയിൽ, ലോക്ഡൗൺ‌ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ആരാധനാലയങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരായ ഹർജികളിലും അലഹാബാദ് ഹൈക്കോടതി സമാന ഉത്തരവ് നൽകിയിരുന്നു. മസ്ജിദുകളിൽ ബാങ്കു വിളിക്കുന്നതിനു വിലക്കില്ലെന്നും മൈക്രോഫോൺ, ലൗഡ്സ്പീക്കർ ഉപയോഗം ഒഴിവാക്കണമെന്നുമായിരുന്നു നിർദേശം.

ഭക്തിഗാനം ഉച്ചത്തിൽ വച്ചു; മർദനത്തിൽ വീട്ടുടമ കൊല്ലപ്പെട്ടു

അഹമ്മദാബാദ് ∙ കുടുംബക്ഷേത്രത്തിൽ ഭക്തിഗാനം ഉച്ചത്തിൽവച്ചതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ വീട്ടുടമ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് 5 പേർ അറസ്റ്റിലായി. മെഹ്സാന ജില്ലയിലെ മുദർദ വില്ലേജിലാണ് ഏറ്റുമുട്ടലുണ്ടായത്. വീട്ടുവളപ്പിൽ തന്നെയുള്ള അമ്പലത്തിൽ നിന്ന് സ്പീക്കറിൽ പാട്ടുവച്ചതാണ് വഴക്കിനു കാരണമായത്. വീട്ടുടമ ജസ്വന്ത് ഠാക്കൂറാണ് അടിയേറ്റ് മരിച്ചത്. സഹോദരൻ അജിത്തിനു പരുക്കേറ്റു. അയൽവാസികളാണ് ജസ്വന്തിനെ മർദിച്ചതെന്ന് പൊലീസ് പറഞ്ഞു.

English Summary: Not a fundamental right: Allahabad HC dismisses plea seeking installation of loudspeaker in mosques

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA