ADVERTISEMENT

ന്യൂഡൽഹി ∙ ഷിപ്പിങ് കോർപറേഷൻ ഓഫ് ഇന്ത്യ (എസ്‍സിഐ) സ്വകാര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബറോടെ ടെൻഡർ വിളിച്ചേക്കും. 

എസ്‍സിഐയുടെ കീഴിലുള്ള ഷിപ്പിങ് ഹൗസും മാരിടൈം ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും (എംടിഐ) മറ്റ് അനുബന്ധ ആസ്തികളും വേർപെടുത്തുന്ന പ്രക്രിയ അതിനുള്ളിൽ പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ചേർന്ന ബോർഡ് യോഗം ഇതിന് അനുമതി നൽകിയിരുന്നു.

കഴിഞ്ഞ മാർച്ചിലെ കണക്കനുസരിച്ച് അനുബന്ധ ആസ്തികളുടെ മൂല്യം 2392 കോടി രൂപയുടേതാണ്. കേന്ദ്ര സർക്കാരിന്റെ കൈവശമുള്ള എസ്‍സിഐയുടെ 63.75% ഓഹരികൾ വിൽക്കാൻ 2020ൽ താൽപര്യപത്രം ക്ഷണിച്ചെങ്കിലും നടപടികൾ വൈകി.

English Summary: Govt to invite bids for SCI sale by Sept; hive off Shipping Hous

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com