രാജീവ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ; 15ന് ചുമതലയേൽക്കും

rajiv-kumar
രാജീവ് കുമാർ
SHARE

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു കമ്മിഷണർമാരിലൊരാളായ രാജീവ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായി നിയമിച്ചു. ഈ മാസം 15ന് ചുമതലയേൽക്കും. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ സുശീൽ ചന്ദ്ര 14നു വിരമിക്കും. 

ബിഹാർ–ജാർഖണ്ഡ് കേഡറിലെ 1984 ബാച്ച് ഐഎഎസ് ഓഫിസറായ രാജീവ് കുമാർ നേരത്തേ ധനസെക്രട്ടറിയായിരുന്നു. 2020 ൽ വിരമിച്ച ശേഷം പൊതുമേഖലാ സ്ഥാപന സിലക്‌ഷൻ ബോർഡ് ചെയർമാനായി. 2020 സെപ്റ്റംബറിൽ അശോക് ലവാസ രാജിവച്ച ഒഴിവിൽ തിരഞ്ഞെടുപ്പു കമ്മിഷണറായി. 

രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പും രാജീവ് കുമാറിന്റെ മേൽനോട്ടത്തിലായിരിക്കും. 6 വർഷം വരെയോ 65 വയസ്സു തികയുന്നതുവരെയോ ആണ് തിരഞ്ഞെടുപ്പു കമ്മിഷണർമാരുടെ കാലാവധി. രാജീവ് കുമാർ 2025 ഫെബ്രുവരിയിലായിരിക്കും വിരമിക്കുക. 

English Summary: Rajiv Kumar New Chief Election Commissioner 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA