ചെന്നൈ ∙ പ്രശസ്തമായ ആമ്പൂർ ബിരിയാണി ഫെസ്റ്റിവലിൽ ബീഫ് ബിരിയാണി വിളമ്പരുതെന്ന കലക്ടറുടെ ഉത്തരവിനെതിരെ രാഷ്ട്രീയ പാർട്ടികളും സംഘടനകളും രംഗത്തെത്തി. സൗജന്യമായി ബീഫ് ബിരിയാണി വിളമ്പുമെന്ന് വിടുതലൈ ചിരുതൈ കക്ഷി (വിസികെ), ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (എൽടിടിഇ), ഹ്യൂമാനിറ്റേറിയൻ പീപ്പിൾസ് പാർട്ടി എന്നിവ അറിയിച്ചു.
അതേസമയം, ഇന്ന് ആരംഭിക്കാനിരുന്ന മേള മഴയെ തുടർന്ന് 2 ദിവസം മാറ്റിവച്ചതായി കലക്ടർ അമർ ഖുശ്‌വാഹ അറിയിച്ചു. എന്നാൽ, വിവാദം ചൂടുപിടിച്ചതാണു നീട്ടിവയ്ക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നാണു സൂചന. ചെന്നൈയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ആമ്പൂറിൽ തിരുപ്പത്തൂർ ജില്ലാ ഭരണകൂടമാണ് ഒരാഴ്ചത്തെ ആഘോഷം സംഘടിപ്പിക്കുന്നത്.
English Summary: Controversy in biriyani mela