ADVERTISEMENT

ഉദയ്പുർ ∙ തൊഴിൽ അവകാശ നിയമം വാഗ്ദാനം ചെയ്യാൻ ചിന്തൻ ശിബിരത്തിൽ നിർദേശം. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് യുവാക്കളെ ആകർഷിക്കുകയാണു ലക്ഷ്യം. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ആദ്യം നടപ്പാക്കാനും നിർദേശമുണ്ട്. കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിലായി പാർട്ടിയിൽനിന്ന് അകന്ന് ബിജെപിയോട് അടുത്ത യുവാക്കളെ മടക്കിക്കൊണ്ടുവരിക കോ‍ൺഗ്രസിനു മുന്നിൽ വലിയ വെല്ലുവിളിയാണ്.

ശിബിരത്തിൽ വിദ്യാഭ്യാസം, തൊഴിൽ എന്നിവ ചർച്ച ചെയ്യാൻ രൂപീകരിച്ചിട്ടുള്ള സമിതിയുടെ ആലോചനകളിൽ തൊഴിലില്ലായ്മയാണു പ്രധാന പ്രശ്നമായി വിലയിരുത്തിയത്. ‘30 ലക്ഷം ഒഴിവുകൾ കേന്ദ്രസർക്കാരിലുണ്ട്. സൈന്യത്തിൽ മാത്രം 2.55 ലക്ഷം ഒഴിവുകളുണ്ട്. യുവാക്കൾ തൊഴിലില്ലാതെ വലയുമ്പോൾ സർക്കാർ ഉറക്കം നടിക്കുന്നു. വിദ്യാഭ്യാസ അവകാശം, ഭക്ഷ്യ സുരക്ഷ, വിവരാവകാശം തുടങ്ങിയ നിയമങ്ങളെല്ലാം കൊണ്ടുവന്നത് കോൺഗ്രസ് നയിച്ച യുപിഎ സർക്കാരാണ്. അതുപോലെ തൊഴിൽ അവകാശവും ഉറപ്പാക്കാൻ കോൺഗ്രസ് മുന്നിട്ടിറങ്ങണം’– സമിതി അംഗം അൽക്ക ലാംബ പറഞ്ഞു.

Content Highlight: Congress chintan shivir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com