ADVERTISEMENT

ന്യൂഡൽഹി∙ എടിഎമ്മുകളിൽ കാർഡില്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ നിർദേശം. എടിഎമ്മിൽനിന്ന് യുപിഐ വഴിയും പണം പിൻവലിക്കാനുള്ള സൗകര്യമാണു വരുന്നത്. എടിഎമ്മിലെ നിലവിലുള്ള പിൻവലിക്കൽ നിയന്ത്രണങ്ങളെല്ലാം തന്നെ യുപിഐ വഴിയുള്ള പിൻവലിക്കലിനും ബാധകമായിരിക്കുമെന്ന് ആർബിഐ ചൂണ്ടിക്കാട്ടി. നിലവിൽ ചില ബാങ്കുകൾക്ക് മാത്രമേ കാർഡില്ലാതെ പണം പിൻവലിക്കാൻ സൗകര്യമുള്ളൂ. ഇവ യുപിഐ അധിഷ്ഠിതമല്ല.

എടിഎം സ്ക്രീനിൽ തെളിയുന്ന ക്യുആർ കോഡ് യുപിഐ ആപ് ഉപയോഗിച്ച് സ്കാൻ ചെയ്ത് പണം പിൻവലിക്കുന്ന തരത്തിലായിരിക്കും കാർഡ് രഹിത ഇടപാട്. എടിഎം കാർഡ് തട്ടിപ്പുകൾ തടയാമെന്നതാണ് ഇതിന്റെ മെച്ചം. കാർഡ് ഉപയോഗവും തുടരും.

Content Highlight: ATM card, Money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com