യമുനോത്രിയിൽ മണ്ണിടിച്ചിൽ; തീർഥാടകർ കുടുങ്ങി

SHARE

ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിലെ യമുനോത്രിയിലേക്കുള്ള ദേശീയപാതയിൽ മണ്ണിടിഞ്ഞതിനെ തുടർന്നു പതിനായിരക്കണക്കിനു തീർഥാടകർ കുടുങ്ങി. ഋഷികേശ് – യമുനോത്രി പാതയിൽ റാണാഛത്തിയിലാണു വെള്ളിയാഴ്ച റോഡ് ഇടിഞ്ഞത്. ‌തീർഥാടകർ സഞ്ചരിച്ച വാഹനങ്ങൾ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. ഇവരെ ചെറു വാഹനങ്ങളിൽ സുരക്ഷിത സ്ഥലത്തേക്കു മാറ്റാനുള്ള ശ്രമം ആരംഭിച്ചു. കനത്ത മഴയെ അവഗണിച്ച് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ഊർജിത നടപടി തുടരുകയാണെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.

റാണാഛത്തി – സായൻഛത്തി ഭാഗത്ത് കഴിഞ്ഞ ബുധനാഴ്ചയും റോഡ് ഇടിഞ്ഞിരുന്നു. 2 ദിവസം ഗതാഗതം മുടങ്ങിയ പാത വെള്ളിയാഴ്ച തുറന്നതിനു പിന്നാലെയാണു വീണ്ടും മണ്ണിടിച്ചിലുണ്ടായത്. യമുനോത്രി – ഗംഗോത്രി – കേദാർനാഥ് – ബദരീനാഥ് തീർഥാടന പാത ഈ മാസം 3 നാണു തുറന്നത്.

English Summary: Landslide in Uttarakhand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA