ADVERTISEMENT

ന്യൂഡൽഹി∙ കരസേനയിൽ ജവാൻ (ജനറൽ ഡ്യൂട്ടി), ക്ലാർക്ക് തസ്തികകളിലെ പ്രവേശനത്തിനുള്ള റിക്രൂട്മെന്റ് പരീക്ഷ നടത്തുന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. കോവിഡ് കണക്കിലെടുത്ത് പരീക്ഷ നിർത്തിവച്ചതുമൂലം, 2020 മാർച്ചിനുശേഷം നിയമനം നടന്നിട്ടില്ല. 

വ്യോമ, നാവിക സേനകളിൽ ഇക്കാലയളവിൽ പതിവ് റിക്രൂട്മെന്റ് നടന്നു.  കേരളമടക്കം പല സംസ്ഥാനങ്ങളിലും കഴിഞ്ഞ വർഷം ഫിസിക്കൽ ടെസ്റ്റ് നടത്തിയിരുന്നു. എഴുത്തുപരീക്ഷ കോവിഡ് വ്യാപിച്ചതോടെ ഒഴിവാക്കി. 

2021 ഫെബ്രുവരിയിൽ നടത്തിയ ഫിസിക്കൽ ടെസ്റ്റ് പാസായ 2500 യുവാക്കളാണ് കേരളത്തിൽ എഴുത്തുപരീക്ഷ കാത്തിരിക്കുന്നത്.  പരീക്ഷ നീണ്ടതോടെ ഇവരിൽ പലരും പ്രവേശനത്തിനുള്ള പ്രായപരിധി കടന്നു. ജനറൽ ഡ്യൂട്ടി പ്രവേശനത്തിനുള്ള പ്രായപരിധി 21 വയസ്സാണ്; ക്ലാർക്കിന് 23.കരസേനയുടെ അംഗബലം കുറയ്ക്കാൻ നീക്കം നടക്കുന്നതിനാൽ, പുതിയ റിക്രൂട്മെന്റ് തൽക്കാലം വേണ്ടെന്ന ചിന്തയുണ്ട്. 

യുവാക്കളെ 5 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ സേനയിലെടുക്കാനുള്ള ‘ടൂർ ഓഫ് ഡ്യൂട്ടി’ പദ്ധതി നടപ്പാക്കാനുള്ള നീക്കവും റിക്രൂട്മെന്റ് വൈകാൻ കാരണമാണെന്നു മന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

 

English Summary: Army clerk appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com