ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിയുടെ ലണ്ടൻ സന്ദർശനം മാർഗരേഖ പാലിക്കാതെയെന്നു കേന്ദ്ര സർക്കാർ. പാർലമെന്റ് അംഗങ്ങൾ വിദേശയാത്രയ്ക്ക് 3 ആഴ്ച മുൻപു വിദേശകാര്യമന്ത്രാലയത്തെ വിവരമറിയിക്കണമെന്ന ചട്ടം രാഹുൽ പാലിച്ചില്ലെന്നു മന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. സർക്കാരിന്റെ അനുമതി തേടിയതായി ലോക്സഭാ സ്പീക്കറെ അറിയിച്ചുമില്ല.
ഔദ്യോഗിക യാത്രകളിൽ മാത്രമേ എംപിമാർ മുൻകൂർ അനുമതി വാങ്ങേണ്ടതുള്ളൂവെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് രാഹുലിനെതിരെ അനാവശ്യ പ്രചാരണം നടത്തുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. കേംബ്രിജ് സർവകലാശാല സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞയാഴ്ചയാണ് രാഹുൽ ലണ്ടനിലെത്തിയത്.
English Summary: Central Government on Rahul Gandhi's London visit