ADVERTISEMENT

ന്യൂഡൽഹി ∙ ചൈനീസ് പൗരൻമാർക്ക് അനർഹമായി വീസ ലഭ്യമാക്കാൻ 50 ലക്ഷം കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകനും ലോക്സഭാംഗവുമായ കാർത്തി ചിദംബരത്തിനെതിരെ എൻഫോഴ്സ്മെന്റ് ‍ഡയറക്ടറേറ്റ് (ഇഡി) കള്ളപ്പണം വെളുപ്പിക്കലിനു കേസെടുത്തു.

കഴിഞ്ഞ ദിവസം സിബിഐയും കേസെടുത്തിരുന്നു. കാർത്തിയെ വരും ദിവസങ്ങളിൽ ഇഡി ചോദ്യംചെയ്യും. കാർത്തിയുടെ വിശ്വസ്തനായ എസ്.ഭാസ്കരരാമൻ, കൈക്കൂലി നൽകിയ വികാസ് മഖാരിയ എന്നിവർക്കെതിരെയും സിബിഐ കേസെടുത്തിട്ടുണ്ട്.

English Summary: Chinese visa scam: Enforcement Directorate registers case against Karti Chidambaram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com