വിമുക്ത ഭട പെൻഷൻ:വ്യക്തിവിവരം നൽകാൻ ജൂൺ 25 വരെ സമയം

pension
SHARE

ന്യൂഡൽഹി ∙ പെൻഷൻ ലഭിക്കുന്നതിനു വിമുക്ത ഭടൻമാർ വ്യക്തിവിവരങ്ങളും ലൈഫ് സർട്ടിഫിക്കറ്റും സമർപ്പിക്കേണ്ട സമയപരിധി ഒരു മാസം കൂടി നീട്ടി ജൂൺ 25 വരെയാക്കി. ഈ മാസത്തെ പെൻഷൻ മുടങ്ങില്ലെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പെൻഷൻ ഓൺലൈൻ വിതരണ സംവിധാനത്തിൽ (സ്പർശ്) വ്യക്തിവിവരങ്ങൾ സമയബന്ധിതമായി സമർപ്പിക്കാത്തതു ചൂണ്ടിക്കാട്ടി 58,275 പേരുടെ ഏപ്രിലിലെ പെൻഷൻ മുടങ്ങിയിരുന്നു. ഇത് ഈ മാസമാദ്യം വിതരണം ചെയ്തു. വിവരങ്ങളും സർട്ടിഫിക്കറ്റും സമയബന്ധിതമായി സമർപ്പിച്ചില്ലെങ്കിൽ ഭാവിയിൽ പെൻഷൻ മുടങ്ങും. 5 ലക്ഷത്തിലധികം പേർക്കാണ് ‘സ്പർശ്’ വഴി പെൻഷൻ വിതരണം ചെയ്യുന്നത്.

English Summary: Defence ministry extends date for pensioners to complete personal records to June 25

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA