ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസ് വിട്ട യുവനേതാവ് ഹാർദിക് പട്ടേൽ നാളെ ബിജെപിയിൽ ചേർന്നേക്കും. ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ ഹാർദിക് മുൻപ് തള്ളിയിരുന്നു. എന്നാൽ, ബിജെപി നേതൃത്വവുമായി കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം ചർച്ച നടത്തിയതായാണു വിവരം.

ഈ വർഷം അവസാനം ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പട്ടേൽ സമുദായ നേതാവായ ഹാർദിക്കിന്റെ വരവ് പാർട്ടിക്കു കരുത്തേകുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ. പട്ടേൽ സമുദായത്തിലെ പ്രമുഖനായ നരേഷ് പട്ടേലിനെ ഹാർദിക്കിനു പകരം പാർട്ടിയിലെത്തിക്കാനുള്ള കോൺഗ്രസിന്റെ ശ്രമം ഇനിയും വിജയിച്ചിട്ടില്ല. 

English Summary: Former Congress Leader Hardik Patel to Join BJP on June 2

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com