ADVERTISEMENT

ന്യൂഡൽഹി∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർഥിയെ ഈ മാസം അവസാനം നടക്കുന്ന ബിജെപി പാർലമെന്ററി ബോർഡ് യോഗം തീരുമാനിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന്റെ തീയതി നിശ്ചയിച്ചതോടെ ഇതു സംബന്ധിച്ച് ബിജെപിയിലും പ്രതിപക്ഷത്തും ചർച്ചകൾ സജീവമാവുകയാണ്. 

ബിജെപി സ്ഥാനാർഥിയെക്കുറിച്ചും അഭ്യൂഹങ്ങൾ നിരവധിയാണ്. ജാർഖണ്ഡ് ഗവർണർ ദ്രൗപദി മുർമുവിന്റെ പേരാണ് അതിൽ മുഖ്യം. കഴിഞ്ഞ തവണയും അവരുടെ പേര് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷമാണ് റാം നാഥ് കോവിന്ദിനെ പാർട്ടി പ്രഖ്യാപിച്ചത്. തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ, യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുൻ കേന്ദ്രമന്ത്രി ജുവൽ ഓറം, മുൻ ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരുടെ പേരുകളും ചർച്ചകളിലുണ്ട്.

താവർചന്ദ് ഗെലോട്ടിന്റെയും മുക്താർ അബ്ബാസ് നഖ്‌വിയുടെയും പേരുകളും ഉയരുന്നു. നഖ്‌വിയുടെ പേര് ഉപരാഷ്ട്രപതി സ്ഥാനത്തേക്കും ഉയർന്നിട്ടുണ്ട്. പൊതുസ്ഥാനാർഥി എന്നാണ് പ്രതിപക്ഷത്തെ തീരുമാനം. അത് കോൺഗ്രസിൽ നിന്നാവുന്നതിനോട് ചില പ്രതിപക്ഷ കക്ഷികൾക്ക് എതിർപ്പുണ്ട്. 

Content Highlight: President election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com