ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ കരുത്ത് വർധിപ്പിച്ചപ്പോൾ, ഹരിയാനയിൽ അടിതെറ്റി വീണ് മുതിർന്ന നേതാവ് ഭൂപീന്ദർ സിങ് ഹൂഡ. രാജസ്ഥാനിൽ ഗെലോട്ട് നടത്തിയ അണിയറ നീക്കങ്ങളാണു ബിജെപിയെ വീഴ്ത്തി കോൺഗ്രസിന്റെ 3 സ്ഥാനാർഥികളുടെയും ജയത്തിനു വഴിവച്ചത്. സ്വതന്ത്രർ, സിപിഎം, ഭാരതീയ ട്രൈബൽ പാർട്ടി എംഎൽഎമാരുടെ പിന്തുണയും കോൺഗ്രസ് സ്ഥാനാർഥികൾക്ക് ഗെലോട്ട് ഉറപ്പാക്കി.

ഹരിയാനയിൽ അജയ് മാക്കനു ജയിക്കാൻ പാർട്ടി എംഎൽഎമാരുടെ വോട്ടുകൾ മാത്രം മതിയെന്നിരിക്കെ, അതുറപ്പാക്കാൻ ഹൂഡയ്ക്കു സാധിച്ചില്ല. വിമത ജി 23 സംഘത്തിൽ അംഗമായിരുന്ന ഹൂഡയ്ക്ക് അഭിമാനപ്രശ്നമായിരുന്നു ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ മാക്കന്റെ വിജയം. കുൽദീപ് ബിഷ്ണോയി ഒഴികെ ബാക്കി 30 എംഎൽഎമാരുടെയും വോട്ട് ഉറപ്പാണെന്ന് ഹൂഡ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. ആ എംഎൽഎമാരിലൊരാളാണു തെറ്റായ രീതിയിൽ വോട്ട് രേഖപ്പെടുത്തി പാർട്ടിയെ അവതാളത്തിലാക്കിയത്.

10 സീറ്റുമായി എഎപി കരുത്ത്

പഞ്ചാബിൽനിന്നു 2 സീറ്റ് കൂടി നേടിയതോടെ ആം ആദ്മി പാർട്ടിയുടെ (എഎപി) രാജ്യസഭയിലെ അംഗബലം രണ്ടക്കത്തിലെത്തി. പഞ്ചാബിൽ നിന്ന് ഏഴും ഡൽഹിയിൽ നിന്നു മൂന്നുമായി ആകെ 10 സീറ്റ്. ഭഗവന്ത് സിങ് മാൻ പഞ്ചാബ് മുഖ്യമന്ത്രിയാകാൻ ലോക്സഭാംഗത്വം രാജിവച്ചതിനാൽ സങ്‌രൂർ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടെ 23ന് ഉപതിരഞ്ഞെടുപ്പ് നടക്കും.

English Summary: Rajya Sabha election results 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com