ADVERTISEMENT

ബെംഗളൂരു∙ എംജി റോഡിലെ ഹോട്ടലിൽ പാർട്ടിക്കിടെ ലഹരി ഉപയോഗിച്ചതിന് ബോളിവുഡ് നടൻ ശക്തി കപൂറിന്റെ മകനും നടനുമായ സിദ്ധാന്ത് കപൂർ ഉൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തു. പാർട്ടിയിൽ പങ്കെടുത്ത 35 പേരെ പൊലീസ് മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഹോട്ടലിൽ നിന്ന് ലഹരി ഗുളികകളും കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. 

ഷൂട്ടൗട്ട് അറ്റ് വഡാല, അഗ്ളി തുടങ്ങിയ ചിത്രങ്ങളിലാണ് സിദ്ധാന്ത് വേഷമിട്ടത്. ധോൽ എന്ന ചിത്രത്തിൽ സഹ സംവിധായകനായും പ്രവർത്തിച്ചു. ഹിന്ദി നടി ശ്രദ്ധാ കപൂർ സഹോദരിയാണ്. കന്നഡ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് 2020ൽ നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജനാ ഗൽറാണിയും ബെംഗളൂരുവിൽ അറസ്റ്റിലായിരുന്നു. 

English Summary: Actor Shakti Kapoor's son Siddhanth Kapoor detained in Bengaluru for drug abuse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com