ADVERTISEMENT

ചെന്നൈ ∙ പിളർപ്പിന്റെ വക്കിലായ അണ്ണാഡിഎംകെയുടെ അവസ്ഥ പരമാവധി മുതലെടുക്കാൻ മുൻ ജനറൽ സെക്രട്ടറി  വി.കെ.ശശികല റോഡ് ഷോ പ്രഖ്യാപിച്ചു. ശോചനീയ സ്ഥിതിയിൽ നിന്നു പാർട്ടിയെ വീണ്ടെടുക്കുമെന്ന വാഗ്ദാനവുമായി നാളെ ‘പുരട്ചി പയനം’ (വിപ്ലവയാത്ര) ആരംഭിക്കുമെന്നാണു പ്രഖ്യാപനം. 

അണ്ണാഡിഎംകെയിൽ നിന്ന് ഏറെക്കുറെ പുറത്തേക്കാണെന്നുറപ്പായ ഒ.പനീർസെൽവത്തെ ഒപ്പം നിർത്തി പാർട്ടി പിടിച്ചെടുക്കാനാണു നീക്കമെന്നാണു വിലയിരുത്തൽ. അതിനിടെ, എടപ്പാടി പളനിസാമിയെ ജനറൽ സെക്രട്ടറിയായി പ്രഖ്യാപിക്കാൻ ജൂലൈ 11ന് ജനറൽ കൗൺസിൽ ചേരുമെന്നാണ് മറുപക്ഷത്തിന്റെ അറിയിപ്പ്. 

യോഗം തടയണമെന്നാവശ്യപ്പെട്ട് പനീർസെൽവം ദേശീയ തിരഞ്ഞെടുപ്പു കമ്മിഷനി‍ൽ പരാതി നൽകി. കഴിഞ്ഞദിവസത്തെ കൗൺസിൽ യോഗം തല്ലിപ്പിരിഞ്ഞതിനു പിന്നാലെയാണ് അടുത്ത യോഗത്തിനായി എടപ്പാടിയും തടയാനായി പനീർസെൽവവും നീങ്ങുന്നത്. 

അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒ.പനീർസെ‍ൽവത്തിനെതിരെ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം തുടരുകയാണ്.

 

 

English Summary: Sasikala to begin road show

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com