ADVERTISEMENT

ന്യൂഡൽഹി ∙ കാൻസർ ചികിത്സാ ഗവേഷണലോകത്തുനിന്നു പ്രതീക്ഷ പകരുന്ന മറ്റൊരു വാർത്ത കൂടി: കീമോതെറപ്പിക്കൊപ്പം ‘ഇംഫി‍ൻസി’ എന്ന ഇമ്യൂണോതെറപ്പി മരുന്നു കൂടി നൽകിയാൽ ഗുരുതര ശ്വാസകോശ അർബുദത്തിന്റെ കാഠിന്യം കുറയുമെന്നു ട്രയൽ ഫലം. അവസാനഘട്ട ട്രയലിന്റെ അടിസ്ഥാനത്തിൽ, ഉൽപാദക കമ്പനിയായ അസ്ട്രാസെനക്കയുടേതാണ് അവകാശവാദം.

ശ്വാസകോശ അർബുദം ബാധിച്ചവരിൽ, ശസ്ത്രക്രിയ ആവശ്യമായ നോൺ സ്മോൾ സെൽ കാൻസർ പിടിപെട്ടവരിലായിരുന്നു മരുന്നു പരീക്ഷണം. കീമോതെറപ്പിക്കൊപ്പം ഇംഫിൻസി കൂടി നൽകുന്നതോടെ ശസ്ത്രക്രിയ കൂടുതൽ ഫലപ്രദമാകുമെന്നാണ് കണ്ടെത്തൽ. കാൻസർകോശങ്ങളെ ഏറെക്കുറെ പൂർണമായും ഒഴിവാക്കാൻ ഇതു സഹായിക്കുന്നു. ഇമ്യൂണോതെറപ്പി ചികിത്സയാണ് ഇംഫൻസിയുടേത്. കാൻസർ രോഗകാരികൾക്കെതിരെ ശരീരത്തിൽ പ്രതിരോധം തീർക്കാൻ പാകത്തിലുള്ള ആന്റിബോഡി ചികിത്സയാണിത്.

പൂർണമായ രോഗമുക്തിയെന്ന ലക്ഷ്യത്തിനായി ട്രയൽ തുടരുമെന്നു കമ്പനി വ്യക്തമാക്കി. മരുന്നിന്റെ ഇടക്കാല ട്രയൽ ഫലം ഇന്ത്യയിലെ ഉൾപ്പെടെ മരുന്നു നിയന്ത്രണ അതോറിറ്റികൾക്കും കൈമാറുമെന്നും അസ്ട്രാസെനക്ക അറിയിച്ചു.

ലോകമാകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള 22 ലക്ഷം ശ്വാസകോശ അർബുദബാധിതരിൽ 85% പേരുടേതും നോൺ സ്മോൾ സെൽ കാൻസർ ആണെന്നാണു ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

Content Highlights: Cancer, Imfinzi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com