ന്യൂഡൽഹി ∙ മണിപ്പുരിലെ നോനെ ജില്ലയിലുള്ള തുപുലിൽ കനത്ത മഴയെത്തുടർന്നു റെയിൽപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 17 ആയി. 12 പേരുടെ മൃതദേഹങ്ങൾ കൂടി ഇന്നലെ കണ്ടെടുത്തു. നാൽപതിലധികം പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു. കരസേന, അസം റൈഫിൾസ്, ദുരന്ത നിവാരണ സേന എന്നിവയുടെ രക്ഷാപ്രവർത്തനം തുടരുകയാണ്.
English Summary: Landslide in Manipur