ന്യൂഡൽഹി ∙ ചാനൽ ചർച്ചയ്ക്കിടെ പ്രവാചകനെതിരെ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയ്ക്കെതിരെ കൊൽക്കത്ത പൊലീസ് തിരച്ചിൽ നോട്ടിസ് പുറത്തിറക്കി. 4 തവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തതിനെ തുടർന്നാണു നടപടി. ചോദ്യം ചെയ്യലിനു ഹാജരാകാൻ നാലാഴ്ച സമയം വേണമെന്നും നേരത്തേ കൊൽക്കത്ത പൊലീസിനു നൂപുർ ശർമ ഇമെയിൽ അയച്ചിരുന്നു.
ഇതിനിടെ, കോടതി നൂപുർ ശർമയ്ക്കെതിരെ നടത്തിയ പരാമർശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അജയ് ഗൗതം എന്നയാൾ സുപ്രീം കോടതിയെ സമീപിച്ചു. നൂപുർ പ്രവാചകനെതിരെ പറഞ്ഞതു ശരിയാണെന്നാണു ഹർജിയിലെ വാദം.
English Summary: Lookout notice against Nupur Sharma