ടിആർഎസിനെതിരെ ആക്രമണത്തിന് മൂർച്ച കൂട്ടി ബിജെപി

chandrasekhar-rao
കെ. ചന്ദ്രശേഖർ റാവു, നരേന്ദ്രമോദി
SHARE

ഹൈദരാബാദ്∙ തെലങ്കാന രാഷ്ട്രസമിതി (ടിആർ എസ്) സർക്കാരിനെതിരെ ആക്രമണം കടുപ്പിക്കാൻ ബിജെപി. ദേശീയ എക്സിക്യൂട്ടീവ് യോഗം നടക്കുന്ന ഹൈദരാബാദിൽ ബിജെപിക്കെതിരെ ടിആർഎസ് ശക്തമായ പ്രചാരണം സംഘടിപ്പിച്ചിരുന്നു. ‘രാഷ്ട്രീയ ടൂറിസ്റ്റു’കൾക്ക് സ്വാഗതമെന്നായിരുന്നു ടിആർഎസ് ഉയർത്തിയ ബാനറുകളിലെ പരിഹാസം. മോദി സർക്കാരിന്റെ നേട്ടങ്ങളെടുത്തു പറഞ്ഞ് ബിജെപിയും തിരിച്ചടിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുൻപ് ഹൈദരാബാദിലെത്തിയ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു വിമാനത്താവളത്തിലെത്തി സ്വീകരിച്ച് ഘോഷയാത്രയായാണു നഗരത്തിലേക്ക് ആനയിച്ചത്. അതേ സമയം പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി പോയതുമില്ല. 6 മാസത്തിനിടെ മൂന്നാം തവണയാണ് മോദിയെ സ്വീകരിക്കുന്നതിൽനിന്ന് റാവു വിട്ടുനിന്നത്. ചന്ദ്രശേഖര റാവു അദ്ദേഹത്തിന്റെ നടപടികളിലൂടെ രാജ്യത്തിന്റെ സംവിധാനത്തെയാണ് അപമാനിച്ചതെന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ദേശീയ എക്സിക്യൂട്ടിവിൽ തെലങ്കാനയിലെ രാഷ്ട്രീയ സ്ഥിതിയെക്കുറിച്ച് പ്രത്യേക പരാമർശമുണ്ടാകുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു. 

English Summary: BJP sharpens attack against TRS

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.