ADVERTISEMENT

ന്യൂഡൽഹി ∙ ഉള്ളടക്കം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പാലിച്ചില്ലെങ്കിൽ ഇന്ത്യയിലെ ചീഫ് കംപ്ലെയ്ന്റ്സ് ഓഫിസർക്ക് തടവുശിക്ഷ വരെ ലഭിക്കാമെന്നത് ട്വിറ്ററിനു ഭീഷണിയാകും.

ഐടി നിയമം (2000) 69എ വകുപ്പ് അനുസരിച്ചുള്ള നിർദേശങ്ങൾ പാലിക്കാത്ത പ്ലാറ്റ്ഫോമുകളുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് 7 വർഷം വരെ തടവും പിഴയും ലഭിക്കാമെന്നാണ് വ്യവസ്ഥ. ദേശസുരക്ഷ അടക്കമുള്ള വിഷയങ്ങൾ കണക്കിലെടുത്ത് ഉള്ളടക്കം ബ്ലോക്ക് ചെയ്യാൻ സർക്കാരിന് അവകാശം നൽകുന്നതാണ് 69എ വകുപ്പ്.

ഉപഭോക്താവ് പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം നീക്കം ചെയ്യാത്തതിന്റെ പേരിൽ ഒരു ജീവനക്കാരൻ ക്രിമിനൽ നടപടി നേരിടേണ്ടിവരുന്ന അവസ്ഥയ്ക്കെതിരെ കഴിഞ്ഞ ദിവസവും സമൂഹമാധ്യമ കമ്പനികൾ രംഗത്തെത്തിയിരുന്നു. ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്രസർക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് ട്വിറ്റർ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയത് കഴിഞ്ഞ ദിവസമാണ്.

ഇന്ത്യയിലെ ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ ട്വിറ്റർ നിലവിൽ അനുഭവിക്കുന്ന സേഫ് ഹാർബർ പരിരക്ഷയും നഷ്ടമായേക്കാം. ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ പേരിൽ പ്ലാറ്റ്ഫോം പ്രതിയാകുന്ന അവസ്ഥ ഒഴിവാക്കുന്ന പരിരക്ഷയാണ് സേഫ് ഹാർബർ. രാജ്യത്തെ ഐടി ചട്ടങ്ങൾ പാലിച്ചാൽ മാത്രമേ ഒരു കമ്പനിക്ക് സേഫ് ഹാർബർ പരിരക്ഷ ലഭിക്കൂ എന്ന് ഐടി നിയമത്തിലെ 79–ാം വകുപ്പ് വ്യക്തമാക്കുന്നു.

Content Highlights: Twitter, Government of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com