ADVERTISEMENT

ന്യൂഡൽഹി ∙ പുതുതായി നിർമിക്കുന്ന പാർലമെന്റ് മന്ദിരത്തിനു മുകളിലെ അശോകസ്തംഭം പ്രധാനമന്ത്രി നരേന്ദ്രമോദി അനാഛാദനം ചെയ്തു. 9500 കിലോ തൂക്കവും 6.5 മീറ്റർ ഉയരവുമുള്ളതാണ് സ്തംഭം. 100 കലാകാരന്മാരാണ് നിർമാണത്തിൽ പങ്കാളികളായത്. 

അനാഛാദനത്തോടനുബന്ധിച്ചു നടന്ന പൂജാകർമത്തിലും പ്രധാനമന്ത്രി പങ്കെടുത്തു. ലോക്സഭാ സ്പീക്കർ ഓം ബിർല, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ്, കേന്ദ്രമന്ത്രിമാരായ ഹർദീപ് സിങ് പുരി, പ്രഹ്ളാദ് ജോഷി എന്നിവരും സന്നിഹിതരായിരുന്നു. 

33 മീറ്റർ ഉയരത്തിലാണ് സ്തംഭം.  6500 കിലോഗ്രാം വരുന്ന ഉരുക്കു ചട്ടക്കൂടും ഇതിനുണ്ട്.  9 മാസം കൊണ്ടാണ് നിർമിച്ചത്. അഹമ്മദാബാദ് എച്ച്സിപിയാണ് ആദ്യ ഡിസൈൻ ചെയ്തത്. 

സിപിഎം വിമർശനം

പ്രധാനമന്ത്രി അനാഛാദനം നിർവഹിച്ചതും ഭരണഘടനാ സ്ഥാപനത്തിൽ പൂജ നടത്തിയതും ഭരണഘടനാ തത്വങ്ങളോടുള്ള അവഹേളനമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ വിമർശിച്ചു. എല്ലാ വിശ്വാസങ്ങൾക്കുമുള്ള അവകാശം ഭരണഘടന നൽകുമ്പോഴാണ് പ്രധാനമന്ത്രി അവിടെ പൂജ നടത്തിയതെന്നും പൊളിറ്റ് ബ്യൂറോ പറഞ്ഞു.

English Summary: New parliament building

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com