ADVERTISEMENT

കൊൽക്കത്ത ∙ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമു ബംഗാളിൽ പര്യടനം നടത്തി. തിങ്കളാഴ്ച രാവിലെ വടക്കൻ ബംഗാളിൽ ഹ്രസ്വ സന്ദർശനം നടത്തിയശേഷമാണു വൈകിട്ടോടെ കൊൽക്കത്തയിലെത്തിയത്. കേന്ദ്രമന്ത്രിമാരായ സർബാനന്ദ സോനോവാൾ, ഗജേന്ദ്ര സിങ് ശെഖാവത്ത്, ജി.കിഷൻ റെഡ്ഡി എന്നിവർ ഒപ്പമുണ്ടായിരുന്നു.

സുക്നയിൽ സിക്കിമിൽ നിന്നുള്ള 31 എംഎൽഎമാരുമായി ദ്രൗപദി കൂടിക്കാഴ്ച നടത്തി. സിക്കിം മുഖ്യമന്ത്രി പ്രേം സിങ് ഗോലെയും എത്തിയിരുന്നു. ഗൂർഖ ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷൻ ബോർഡ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രി മമത ബാനർജിയും സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ഇരുവരും പരസ്പരം കണ്ടില്ല. 

സാന്താൾ ഗോത്രവിഭാഗത്തിൽനിന്നുള്ള ദ്രൗപദിയുടെ സ്ഥാനാർഥിത്വം ബിജെപി നേരത്തേ പ്രഖ്യാപിച്ചിരുന്നുവെങ്കിൽ പിന്തുണച്ചേനെ എന്നു മമത അഭിപ്രായപ്പെട്ടിരുന്നു. ബംഗാളിൽ ജംഗൽമഹൽ, പുരുലിയ, വടക്കൻ ബംഗാൾ എന്നിവിടങ്ങളിൽ ദ്രൗപദിയുടെ ഗോത്രമായ സാന്താൾ വിഭാഗമാണ് 80 ശതമാനവും. ബാഗ്ഡോഗ്രയിൽ നിന്നു പ്രത്യേക വിമാനത്തിലാണു ദ്രൗപദി കൊൽക്കത്തയിലേക്കു പറന്നത്. ഇന്നലെ രാവിലെ സ്വാമി വിവേകാനന്ദന്റെ വസതി സന്ദർശിച്ചു. 

ശേഷം പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലെത്തിയ ബിജെപി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി. ബിജെപി എംപിമാരും സന്നിഹിതരായിരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് പ്രത്യേക വിമാനത്തിൽ ഡൽഹിക്കു മടങ്ങി. മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സന്ദർശനത്തിനു ശേഷമാണ് ബംഗാളിൽ എത്തിയത്.

English Summary: Draupadi Murmu presidential poll campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com