ADVERTISEMENT

ന്യൂഡൽഹി ∙ മൊറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ്‍നാഥിന്റെ അറിവോടെ ഇന്ത്യയിൽ നിന്നുള്ള ഒരു സംഘം രാജ്യത്തെ പ്രധാന ഇന്റർനെറ്റ് കേബിൾ പരിശോധിച്ചെന്ന വെളിപ്പെടുത്തലിനെച്ചൊല്ലി വിവാദം. മൊറീഷ്യസ് ടെലികോം കമ്പനിയുടെ സിഇഒ ആയിരുന്ന ഷെറി സിങ് ഇതിൽ പ്രതിഷേധിച്ചാണു ജൂണിൽ രാജിവച്ചത്. മൊറീഷ്യസ് മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലാണ് ഷെറി ഇന്ത്യയുടെ സാന്നിധ്യത്തെക്കുറിച്ച് ആരോപണം ഉന്നയിച്ചത്.

മൊറീഷ്യസിനെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്ന നിർണായക കേബിൾ ശൃംഖലയാണു സേഫ് (സൗത്ത് ആഫ്രിക്ക ഫാർ ഈസ്റ്റ്). കടലിനടിയിലൂടെ പോകുന്ന 13,104 കിലോമീറ്റർ നീളമുള്ള കേബിൾ ദക്ഷിണാഫ്രിക്ക, മൊറീഷ്യസ്, ഫ്രാൻസ്, ഇന്ത്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളെ ബന്ധിപ്പിക്കുന്നു. കൊച്ചിയിലാണ് ഈ കേബിൾ ഇന്ത്യയുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഈ കേബിൾ മൊറീഷ്യസിൽ പ്രവേശിക്കുന്ന സ്റ്റേഷനിൽ ഇന്ത്യൻ സംഘത്തിനു പ്രവേശനം നൽകിയെന്നാണു ഷെറിയുടെ ആരോപണം. പ്രധാനമന്ത്രി ആരോപണം തള്ളി.

English Summary: Snooping Storm Brews in Mauritius Over Indian Team Accessing Internet Landing Station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com