ADVERTISEMENT

ന്യൂഡൽഹി ∙ നിയമക്കുരുക്കിൽ മരവിച്ചു കിടന്ന ഗൂഗിൾ ഇന്ത്യയുടെ ‘സ്ട്രീറ്റ് വ്യൂ’ പദ്ധതിക്ക് പുനർജന്മം. ഡൽഹി, ബെംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ്, പുണെ, നാസിക്, വഡോദര, അഹമ്മദ്നഗർ എന്നീ നഗരങ്ങളിൽ ആദ്യഘട്ടമായി സേവനം ലഭ്യമാക്കി.

നഗരത്തിലെ പ്രധാന സ്ഥലങ്ങളുടെ മുക്കും മൂലയും (360 ഡിഗ്രി കാഴ്ച) കാണാൻ ഉപയോക്‌താക്കളെ സഹായിക്കുന്നതാണ് സ്ട്രീറ്റ് വ്യൂ. 2011ൽ ആണ് ഇന്ത്യയിൽ പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. ബെംഗളൂരുവാണ് ആദ്യം ഇതിനായി തിരഞ്ഞെടുത്ത നഗരം.

ഉയർന്ന വ്യക്‌തതയുള്ള ക്യാമറകൾ ഘടിപ്പിച്ച പ്രത്യേക കാറുകൾ ഉപയോഗിച്ച് നഗരദൃശ്യങ്ങൾ പകർത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ, സുരക്ഷാകാരണങ്ങളാൽ അന്ന് അനുമതി നിഷേധിച്ചു. 2016ൽ വീണ്ടും അനുമതി തേടിയെങ്കിലും ആഭ്യന്തര മന്ത്രാലയം നൽകിയില്ല.

സ്ട്രീറ്റ് വ്യൂ ലഭ്യമായ നഗരങ്ങൾ തിരഞ്ഞെടുത്ത് മാപ്പിന്റെ വലത്തേയറ്റത്ത് മുകളിലുള്ള ‘ലെയേഴ്സ്’ ഐക്കൺ ടാപ് ചെയ്ത് സ്ട്രീറ്റ് വ്യൂ ഇനേബിൾ ചെയ്താൽ 360 ഡിഗ്രി കാഴ്ച ലഭിക്കും.

Content Highlight:  Google street view

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com