ADVERTISEMENT

ചെന്നൈ ∙ വ്യത്യസ്ത കോവിഡ് വാക്സീനുകൾ എടുത്താൽ കൂടുതൽ പ്രതിരോധശേഷി ലഭിക്കുമെന്ന് വെല്ലൂർ സിഎംസി ആശുപത്രിയുടെ പഠനത്തിൽ കണ്ടെത്തി. കോവാക്‌സിൻ എടുത്തവർക്കു കോവിഷീൽഡും തിരിച്ചും ബൂസ്റ്റർ ഡോസായി നൽകുമ്പോഴുള്ള ഫലമറിയാൻ 2021 സെപ്റ്റംബറിലാണു പഠനം തുടങ്ങിയത്. കോവാക്സിൻ എടുത്തവർക്ക് ബൂസ്റ്റർ ഡോസായി കോവിഷീൽഡ് നൽകുമ്പോൾ മികച്ച ഫലം ലഭിക്കുന്നെന്ന പ്രാഥമിക റിപ്പോർട്ട് അമേരിക്കൻ മെഡിക്കൽ ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിക്കാനായി അയച്ചെന്നു പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ.വിൻസ്‌ലി റോസ് അറിയിച്ചു. ഇത് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കും സമർപ്പിച്ചു. 

200 വൊളന്റിയർമാരാണു പരീക്ഷണത്തിൽ പങ്കെടുക്കുന്നത്. 2 മാസത്തിനുള്ളിൽ അന്തിമഫലം വ്യക്തമാകും. ഇത്തരത്തിൽ വാക്സീൻ സ്വീകരിച്ചാൽ എത്ര നാൾ സംരക്ഷണം ലഭിക്കുമെന്നു കണ്ടെത്തിയിട്ടില്ല. വാക്സിനേഷൻ എടുക്കാത്ത 500 ആളുകളെ ഉൾപ്പെടുത്തി സമാന്തര പഠനവും നടക്കുന്നുണ്ട്. 

English Summary: Mixed covid vaccines more effective says study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com