ADVERTISEMENT

ഹൈദരാബാദ് ∙ ആന്ധ്ര മുൻ മുഖ്യമന്ത്രി എൻ.ടി.രാമറാവുവിന്റെ ഇളയമകൾ ഉമാ മഹേശ്വരിയെ (57) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടുത്തകാലത്തായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു ഉമ മഹേശ്വരി എന്ന് ബന്ധുക്കൾ പറഞ്ഞു. 

എൻടിആറിന്റെ 12 മക്കളിൽ ഏറ്റവും ഇളയ ആളാണ് ഉമ മഹേശ്വരി. അടുത്തിടെ ഇവരുടെ മകളുടെ വിവാഹത്തിന് കുടുംബാംഗങ്ങൾ എല്ലാവരും ഒത്തുചേർന്നിരുന്നു. എൻടിആറിന്റെ മൂത്ത മകളാണ് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഡി.പുരന്ദേശ്വരി. മറ്റൊരു മകളായ ഭുവനേശ്വരിയുടെ ഭർത്താവാണ് തെലുങ്കുദേശം പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എൻ.ചന്ദ്രബാബു നായിഡു. വിവരമറിഞ്ഞ് ചന്ദ്രബാബു നായിഡുവും മറ്റ് കുടുംബാംഗങ്ങളും വീട്ടിലെത്തി. എൻടിആറിന്റെ മറ്റൊരു മകനും നടനുമായ എൻ.ബാലകൃഷ്ണ വിദേശത്താണ്. 

സഹോദരങ്ങളിൽ നിന്ന് വ്യത്യസ്തയായി രാഷ്ട്രീയത്തോടും സിനിമയോടും അകലം പാലിച്ച വ്യക്തിയാണ് ഉമ മഹേശ്വരി. അടുത്തിടെ അമേരിക്കൻ പൗരത്വമുള്ളയാളെ പുനർവിവാഹം കഴിച്ചിരുന്നു. 

English Summary : Former Andhra Pradesh CM NTR's daughter dies by suicide

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com