ADVERTISEMENT

ന്യൂഡൽഹി ∙ ജാർഖണ്ഡിലെ 3 കോൺഗ്രസ് എംഎൽഎമാരെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ റെയ്ഡ് നടത്താനെത്തിയ ബംഗാൾ ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗത്തെ (സിഐഡി) പൊലീസ് തടഞ്ഞതായി പരാതി.

എംഎൽഎമാരായ ഇർഫാൻ അൻസാരി, രാജേഷ് കചപ്, നമൻ ബിക്സൽ എന്നിവരെ 49 ലക്ഷം രൂപയുമായി കഴിഞ്ഞ ദിവസമാണു ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് സിദ്ധാർഥ് മജുംദാർ എന്നയാളുടെ വീട്ടിൽ റെയ്ഡ് നടത്താനെത്തിയ നാലംഗ ബംഗാൾ സിഐഡി സംഘത്തെയാണു ഡൽഹി പൊലീസ് തടഞ്ഞത്. സിദ്ധാർഥിനു കേസുമായി നേരിട്ടു ബന്ധമുണ്ടെന്നും കോടതിയുടെ അനുമതിയോടെയാണു റെയ്ഡിനെത്തിയതെന്നും സിഐഡി സംഘം വ്യക്തമാക്കി. 

ജാർഖണ്ഡിലെ ജെഎംഎം – കോൺഗ്രസ് സർക്കാരിനെ വീഴ്ത്താൻ അണിയറ നീക്കം നടത്തുന്ന ബിജെപിയാണ് എംഎൽഎമാർക്കു പണം നൽകിയതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

English Summary: Bengal CID team investigating Jharkhand bribe case detained by delhi police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com