ADVERTISEMENT

മുംബൈ ∙ കെട്ടിട പുനർനിർമാണവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ ഭാര്യ വർഷ റാവുത്തിന് ഇഡി സമൻസ് അയച്ചു. അതിനിടെ, ഞായറാഴ്ച 15 മണിക്കൂർ ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റിലായ റാവുത്തിന്റെ കസ്റ്റഡി എട്ടാം തീയതി വരെ നീട്ടി. വർഷയുടെയും സുഹൃത്തുക്കളുടെയും 11.5 കോടി രൂപയുടെ സ്വത്തുക്കൾ നേരത്തേ ഇഡി കണ്ടുകെട്ടിയിരുന്നു.

ജനലും വായുസഞ്ചാരവുമില്ലാത്ത മുറിയിലാണ് തന്നെ കസ്റ്റഡിയിൽ പാർപ്പിച്ചതെന്ന് റാവുത്ത് കോടതിയിൽ ആരോപിച്ചു. എന്തെങ്കിലും പരാതിയുണ്ടോയെന്ന ചോദ്യത്തിന് ഗുരുതരമായി ഒന്നുമില്ലെന്നു പറഞ്ഞ ശേഷമാണ് ഇക്കാര്യം അറിയിച്ചത്. എസി റൂമിലാണ് അദ്ദേഹത്തെ താമസിപ്പിച്ചതെന്നായിരുന്നു ഇഡി അഭിഭാഷകന്റെ പ്രതികരണം. വായുസഞ്ചാരമുള്ള മുറിയിലേക്ക് മാറ്റാമെന്നും ഉറപ്പ് നൽകി.

കെട്ടിട പുനർനിർമാണത്തിന്റെ ഉപകരാർ എടുത്ത പ്രവീൺ റാവുത്ത് അടക്കമുള്ളവരിൽ നിന്ന് സഞ്ജയ് റാവുത്തിനും വർഷയ്ക്കും കള്ളപ്പണം ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം. റാവുത്തിന്റെ അടുത്ത സുഹൃത്ത് കൂടിയായ പ്രവീണിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

English Summary: Arrested Sena Leader Sanjay Raut's Wife Summoned By Enforcement Directorate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com