പലിശ എത്ര കൂടും? ഇന്നറിയാം
Mail This Article
×
ന്യൂഡൽഹി ∙ തുടർച്ചയായ രണ്ടു പലിശവർധനയ്ക്കു പിന്നാലെ നാണ്യപ്പെരുപ്പം നിയന്ത്രിക്കാനായി മൂന്നാം ഘട്ട പലിശനിരക്കു വർധന ഇന്നു രാവിലെ 10ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിക്കും. 0.25– 0.5 % വർധന പ്രതീക്ഷിക്കാമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്കു വീണ്ടും കൂടും. നാണ്യപ്പെരുപ്പം പിടിച്ചുനിർത്താനായി കഴിഞ്ഞ 2 പണനയ സമിതി (എംപിസി) യോഗങ്ങളിലായി പലിശനിരക്ക് (റീപ്പോ) 0.9% വർധിപ്പിച്ചിരുന്നു. നിലവിൽ റീപ്പോ നിരക്ക് 4.9 ശതമാനമാണ്.
Content Highlight: Reserve Bank of India
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.