നാലാം നിലയിൽ നിന്ന് കു‍ഞ്ഞിനെ എറിഞ്ഞ് കൊന്നു; ഡോക്ടറായ അമ്മ പിടിയിൽ

woman-throws-her-4-year-05
കുട്ടിയെ താഴേയ്‌ക്ക് എറിയുന്നതിന്റെ സിസിടിവി ദൃശ്യം. ചിത്രം: Screengrab- Twitter/IANS
SHARE

ബെംഗളൂരു∙ അപ്പാർട്മെന്റിന്റെ നാലാം നിലയിൽ നിന്ന് മാനസിക വെല്ലുവിളി നേരിടുന്ന 4 വയസ്സുകാരി മകളെ താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയെ അറസ്റ്റ് ചെയ്തു. സോഫ്റ്റ്‍വെയർ എൻജിനീയറായ ഭർത്താവ് കിരണിന്റെ പരാതിയിലാണ് ദന്ത ഡോക്ടറായ സുഷമ ഭരദ്വാജ് അറസ്റ്റിലായത്. സുധമ്മ നഗറിലെ അദ്വൈത് ആശ്രയ അപ്പാർട്മെന്റിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ദാരുണ സംഭവം പുറത്തറിഞ്ഞത്. 

അപാർട്മെന്റിന്റെ നാലാം നിലയിലായിരുന്നു കിരണിന്റെ കുടുംബം താമസിച്ചിരുന്നത്. ബാൽക്കണിയിൽ എത്തിയ സുഷമ മകൾ ദ്രുതിയെ പെട്ടെന്ന് താഴേക്ക് ഇടുകയായിരുന്നു. സംഭവസ്ഥലത്തുവച്ചു തന്നെ മരണം സംഭവിച്ചു. കുട്ടി താഴെ വീണെന്ന് ഉറപ്പായപ്പോൾ കൈവരിയിൽ നിന്നു താഴേക്കു ചാടാൻ ശ്രമിച്ചെങ്കിലും സുഷമയെ അടുത്തുള്ളവർ ഓടിയെത്തി തടഞ്ഞു. മകളുടെ രോഗത്തെത്തുടർന്ന് ദമ്പതികൾ കടുത്ത വിഷാദത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. 

English Summary: Bengaluru Woman throws her 4 year old from 4th Floor, girl dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}