ന്യൂഡൽഹി ∙ നാണ്യപ്പെരുപ്പ ഭീഷണി നേരിടാൻ റിസർവ് ബാങ്ക് പണ നയ സമിതി (എംപിസി) പലിശനിരക്ക് (റീപോ) 0.5% കൂട്ടി. ആർബിഐ വാണിജ്യ ബാങ്കുകൾക്കു നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റീപോ 5.4% ആയി. ഇതോടെ ബാങ്കുകൾ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ വീണ്ടും കൂട്ടും. പ്രതിമാസ തിരിച്ചടവോ (ഇഎംഐ) തിരിച്ചടവു കാലയളവോ വർധിക്കും. അതേസമയം, ബാങ്ക് സ്ഥിരനിക്ഷേപ പലിശ ഉയരുമെന്ന ആശ്വാസമുണ്ട്. എന്നാൽ സ്ഥിരനിക്ഷേപത്തിന്റെ പലിശ വായ്പ പലിശയുടെ അത്രയും വർധിക്കാറില്ല.
English Summary: RBI Increases Repo Rate by 50 bps to 5.4%