ന്യൂയോർക്ക് ∙ ഐക്യരാഷ്ട്ര സംഘടന (യുഎൻ) രക്ഷാസമിതിയുടെ ഭീകരവിരുദ്ധ നയം ചർച്ച ചെയ്യാനുള്ള പ്രത്യേക യോഗത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഒക്ടോബർ 29നു നടക്കുന്ന യോഗത്തിൽ യുഎസ്, ചൈന, റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ സ്ഥിരാംഗങ്ങൾ അടക്കം രക്ഷാസമിതിയിലെ 15 രാജ്യങ്ങൾ പങ്കെടുക്കും.
രക്ഷാസമിതിയിൽ ഇന്ത്യയുടെ കാലാവധി ഈ വർഷം ഡിസംബറിൽ ആണ് അവസാനിക്കുന്നത്. ഡിസംബറിൽ ഇന്ത്യ ആധ്യക്ഷ്യം വഹിക്കും. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയിരുന്ന ടി.എസ്. തിരുമൂർത്തിയാണു നിലവിൽ ഭീകരവിരുദ്ധ സമിതിയുടെ അധ്യക്ഷൻ. സമിതിയുടെ ഇന്ത്യയിൽ നടക്കുന്ന ഏഴാമത്തെ യോഗമാണിത്.
English Summary: UN security council special meeting in India