നിതി ആയോഗ് യോഗം തെലങ്കാന ബഹിഷ്കരിക്കും

1248-k-chandrashekar-rao
കെ.ചന്ദ്രശേഖര റാവു
SHARE

ന്യൂഡൽഹി ∙ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന നിതി ആയോഗ് കൗൺസിലിന്റെ യോഗം തെലങ്കാന ബഹിഷ്കരിക്കും. കേന്ദ്രത്തിന്റെ സംസ്ഥാനങ്ങളോടുള്ള ചിറ്റമ്മനയത്തിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ പറഞ്ഞു.

ശക്തവും സമ്പന്നവുമായ സംസ്ഥാനങ്ങൾ ചേർന്നാലേ ശക്തമായ രാജ്യം ഉണ്ടാകുകയുള്ളൂവെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ദേശീയ വിദ്യാഭ്യാസ നയം ചർച്ച ചെയ്യാനാണ് നിതി ആയോഗിന്റെ ഉയർന്ന ഘടകമായ കൗൺസിൽ ഇന്നു ചേരുന്നത്. അധ്യക്ഷനായ പ്രധാനമന്ത്രിക്കു പുറമേ സംസ്ഥാന മുഖ്യമന്ത്രിമാരും ലഫ്. ഗവർണർമാരും കേന്ദ്രമന്ത്രിമാരും അടങ്ങുന്നതാണ് കൗൺസിൽ. 2019 നു ശേഷം ആദ്യമായാണ് യോഗം നേരിട്ട് ചേരുന്നത്.

English Summary: Telangana to skip Niti Aayog meet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA