മോദിക്ക് 2024 വെല്ലുവിളി: നിതീഷ് കുമാർ

narendra-modi-nitish-kumar-09-08
നരേന്ദ്ര മോദി, നിതീഷ് കുമാർ (ഫയൽ ചിത്രം)
SHARE

പട്ന ∙ ലോക്സഭയിലേക്ക് 2024ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ കാണാമെന്ന് നരേന്ദ്ര മോദിക്ക് നിതീഷിന്റെ വെല്ലുവിളി. 2024 നെക്കുറിച്ച് മോദിക്ക് ആശങ്കപ്പെടേണ്ടിവരും. 2024 ലെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികളെല്ലാം ഒന്നിച്ച് പോരാടും. വാജ്പേയിയുടെ കാലത്തെ ബിജെപിയല്ല ഇപ്പോഴുള്ളതെന്നും നിതീഷ് കുറ്റപ്പെടുത്തി.

അതേസമയം, നിതീഷ്കുമാറിന് ഉപരാഷ്ട്രപതി പദം തേടി ജെഡിയു മന്ത്രിമാർ സമീപിച്ചിരുന്നതായും അഭ്യർഥന ബിജെപി നേതൃത്വം തള്ളിക്കളഞ്ഞതായും പാർട്ടി നേതാവ് സുശീൽകുമാർ മോദി പറഞ്ഞു. ഈ മോഹഭംഗത്തെ തുടർന്നാണ് നിതീഷ് സഖ്യം തകർത്തതെന്നും അദ്ദേഹം പറഞ്ഞു. നിതീഷ് ജനവിധിയെ വഞ്ചിച്ചു എന്ന് ആരോപിച്ച് ബിജെപി സംസ്ഥാന വ്യാപക പ്രതിഷേധവും ആരംഭിച്ചു. ബിജെപിയെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യം മുന്നോട്ടുവച്ച് ബിഹാർ രാജ്യത്തിന് വഴികാട്ടുകയാണെന്ന് ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അഭിപ്രായപ്പെട്ടു.

English Summary: Loksabha election in 2024 difficult task for Narendra Modi says Nitish Kumar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA