നിതീഷിന്റെ അധികാര യാത്ര

Nitish Kumar
നിതീഷ് കുമാർ
SHARE

ജനനം: 1951 മാർച്ച് 1

∙ 1989, 91, 96, 98, 99, 2004 വർഷങ്ങളിൽ ലോക്സഭാംഗം

∙ 1990, 1998–2000, 2000–01, 2001–04 വർഷങ്ങളിൽ കേന്ദ്രമന്ത്രി

∙ 2000 മാർച്ച് 3 :ബിജെപി പിന്തുണയോടെ മുഖ്യമന്ത്രി. വിശ്വാസ വോട്ട് കിട്ടില്ലെന്ന് ഉറപ്പായതോടെ 7 ദിവസത്തിനു ശേഷം രാജി

∙ 2005 നവംബർ 24 :ബിജെപി പിന്തുണയോടെ രണ്ടാമതും മുഖ്യമന്ത്രി

∙ 2010 നവംബർ 26 :ബിജെപി പിന്തുണയിൽ മൂന്നാമതും മുഖ്യമന്ത്രി.

∙ 2014 മേയ് 17:ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പരാജയത്തെത്തുടർന്നു രാജി. പകരം ജെഡിയുവിന്റെ ജിതൻ റാം മാഞ്ചി മുഖ്യമന്ത്രി.

∙ 2015 ഫെബ്രുവരി 22: മാഞ്ചിയെ മാറ്റി വീണ്ടും മുഖ്യമന്ത്രി. ഇത്തവണ ആർജെഡി, കോൺഗ്രസ് സഖ്യം. 

∙ 2015 നവംബർ 20.: ജെഡിയു, ആർജെഡി, കോൺഗ്രസ് വിശാലസഖ്യം 178 സീറ്റ് നേടി. അഞ്ചാം തവണ മുഖ്യമന്ത്രി. തേജസ്വി ഉപമുഖ്യമന്ത്രി 

∙ 2017 ജൂലൈ 26 :വിശാലസഖ്യം ഉപേക്ഷിച്ചു. മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. പിറ്റേന്ന് ബിജെപി പിന്തുണയോടെ ആറാം തവണ മുഖ്യമന്ത്രി

∙ 2020 നവംബർ 16 :ബിജെപി പിന്തുണയോടെ ഏഴാം തവണ മുഖ്യമന്ത്രി

∙ 2022 ഓഗസ്റ്റ് 9: ബിജെപി സഖ്യം വിട്ടു. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായി ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും.

English Summary: Nitish Kumar political journey

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}