മുംബൈ ∙ മഹാരാഷ്ട്രയിൽ വനിതാ ടിക് ടോക് താരത്തിന്റെ മരണത്തിൽ ആരോപണ വിധേയനായ ആളെ മന്ത്രിയാക്കിയതിനെതിരെ, ഏക്നാഥ് ഷിൻഡെ സർക്കാരിലെ സഖ്യകക്ഷിയായ ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷ ചിത്ര വാഗ് രംഗത്തെത്തി.
ശിവസേനാ വിമത നേതാവായ ഷിൻഡെ മുഖ്യമന്ത്രിയായി ചുമതലയേറ്റ് 41 ദിവസം പിന്നിട്ടപ്പോഴാണ് ഇന്നലെ 18 പേരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചത്.
കൊലക്കേസിനെത്തുടർന്ന് നേരത്തേ ബിജെപി തന്നെ നടത്തിയ പ്രക്ഷോഭത്തിനു പിന്നാലെ ഉദ്ധവ് താക്കറെ സർക്കാരിൽ മന്ത്രിസ്ഥാനം നഷ്ടമായ സഞ്ജയ് റാത്തോഡാണ് ഇപ്പോൾ ബിജെപിയുൾപ്പെട്ട പുതിയ സർക്കാരിൽ മന്ത്രിയായത്.
English Summary: Sanjay Rathod back as minister, BJP's Chitra Wagh infuriated