സ്വാതന്ത്ര്യദിനം: അതിഥികളായി ‘മൻ കി ബാത്ത്’ താരങ്ങൾ

Indian National Flag | (Photo - Shutterstock / Tukaram.Karve)
(Photo - Shutterstock / Tukaram.Karve)
SHARE

ന്യൂഡൽഹി ∙ സ്വാതന്ത്ര്യദിന സായാഹ്നത്തിൽ ഗവർണർമാർ ആതിഥേയത്വം വഹിക്കുന്ന ‘അറ്റ് ഹോം’ ചടങ്ങിൽ ക്ഷണിക്കേണ്ട വ്യക്തികളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കു നിർദേശം നൽകി. വനിതാ പഞ്ചായത്തു പ്രസിഡന്റുമാർ, വീരമൃത്യു വരിച്ച സൈനികരുടെ ബന്ധുക്കൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ പരാമർശിക്കപ്പെട്ട വ്യക്തികൾ എന്നിവർക്ക് ക്ഷണമുണ്ടാകണമെന്നാണു നിർദേശം.

വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച ഭിന്നശേഷിക്കാർ, കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ മുന്നണിപ്പോരാളികൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തകർ, പത്മ അവാർഡ് ജേതാക്കൾ, ഒളിംപിക്സിൽ പങ്കെടുത്തവർ, പ്രധാനപ്പെട്ട കായിക മത്സരങ്ങളിലെ വിജയികൾ എന്നിവരെയും ക്ഷണിക്കണമെന്നു നിർദേശമുണ്ട്.

English Summary: Invite people mentioned by PM in 'Mann Ki Baat' to 'At Home' function

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA