ചീഫ് ജസ്റ്റിസ് യു.യു.ലളിത് 27ന് ചുമതലയേൽക്കും

UU Lalit (PTI Photo/Kamal Kishore)
യു.യു. ലളിത് (PTI Photo/Kamal Kishore)
SHARE

ന്യൂഡൽഹി ∙ സുപ്രീം കോടതിയുടെ 49–ാം ചീഫ് ജസ്റ്റിസായി യു.യു.ലളിത് നിയമിതനായി. 27നു ചുമതലയേൽക്കും. ഇതു സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ ശുപാർശയിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. നവംബർ 8ന് 65 വയസ്സു തികയുന്ന ജസ്റ്റിസ് ലളിതിനു പദവിയിൽ 3 മാസത്തിൽ താഴെയേ ലഭിക്കൂ. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എൻ.വി.രമണ 26നു വിരമിക്കും. ജസ്റ്റിസ് ലളിതിനെ ജസ്റ്റിസ് രമണ അനുമോദിച്ചു.

English Summary: Justice UU Lalit to take oath on 27 August

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}