രജൗറി ആക്രമണം: വീരസൈനികർക്ക് ആദരാഞ്ജലി

HIGHLIGHTS
  • ബന്ദിപ്പുരയിൽ അതിഥിത്തൊഴിലാളിയെ കൊലപ്പെടുത്തി
army-martyrs-kashmir terror-attack
SHARE

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ രജൗറി പർഗലിൽ വ്യാഴാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് സൈന്യം ആദരാഞ്ജലി അർപ്പിച്ചു. ജമ്മു വ്യോമസേനാ താവളത്തിൽ നടന്ന ചടങ്ങിൽ നോർത്തേൺ കരസേനാ കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി പുഷ്പചക്രം അർപ്പിച്ചു. 

സുബേദാർ രാജേന്ദ്ര പ്രസാദ് (രാജസ്ഥാൻ), റൈഫിൾമാൻമാരായ മനോജ്കുമാർ (മധുര), ഡി.ലക്ഷ്മണൻ, നിഷാന്ത് മാലിക് (ഹരിയാന) എന്നിവരാണ് കരസേനാ ക്യാംപിനു നേരെയുണ്ടായ ലഷ്കറെ തയിബ ഭീകരരുടെ ആക്രമണത്തിൽ മരിച്ചത്. പരുക്കേറ്റ 2 സൈനികർ ചികിത്സയിലാണ്. 

ഇതിനിടെ, ബന്ദിപ്പുരയിൽ ബിഹാറിൽനിന്നുള്ള അതിഥിത്തൊഴിലാളി മുഹമ്മദ് അമ്രേസിനെ ഭീകരർ വെടിവച്ചുകൊന്നു. അർധരാത്രിയോടെയായിരുന്നു ആക്രമണം. അനന്ത്നാഗ് ജില്ലയിൽ ഭീകരർ നടത്തിയ വെടിവയ്പിൽ ഒരു പൊലീസുകാരനു പരുക്കേറ്റു. 

English Summary: Tribute to army personals killed in kashmir terror attack

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA