നിർബന്ധിത കൂട്ട മതപരിവർത്തനം: ഹിമാചലിൽ 10 വർഷം ശിക്ഷ

SHARE

ഷിംല ∙ നിർബന്ധിത കൂട്ട മതപരിവർത്തനത്തിന് 10 വർഷം വരെ ശിക്ഷ ഉറപ്പാക്കുന്ന ഭേദഗതി ബിൽ ഹിമാചൽ നിയമസഭ ഏകകണ്ഠമായി പാസാക്കി. ബലപ്രയോഗത്തിലൂടെയോ പ്രലോഭനത്തിലൂടെയോ മതം മാറ്റുന്നതു വിലക്കുന്ന 2019 ലെ ബിൽ പുതുക്കിയതാണു പുതിയ ഹിമാചൽപ്രദേശ് മതസ്വാതന്ത്ര്യ (ഭേദഗതി) ബിൽ. 

മുൻ നിയമത്തിൽ കൂട്ട മതപരിവർത്തനം തടയാനുള്ള വ്യവസ്ഥ ഇല്ലാതിരുന്നതിനാലാണു ഭേദഗതി കൊണ്ടുവന്നതെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ പറഞ്ഞു. 

രണ്ടോ അതിൽ കൂടുതൽ പേരോ ഒരേസമയം മതം മാറുന്നതാണ് കൂട്ട മതപരിവർത്തനം എന്നു ബില്ലിൽ വിശദീകരിക്കുന്നു. നിർബന്ധിത മതപരിവർത്തനത്തിനു പരമാവധി ശിക്ഷ 7 വർഷമായിരുന്നത് 10 വർഷമായി വർധിപ്പിച്ചു. സബ് ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥനു കേസ് അന്വേഷിക്കാമെന്നും സെഷൻസ് കോടതിയിൽ വിചാരണ നടത്താമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിയമ ഭേദഗതി.

English Summary: Himachal Pradesh assembly passes bill against forced mass conversion

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}