ADVERTISEMENT

ന്യൂഡൽഹി ∙ മൊബൈൽ ഫോണിലെ ഇന്റർനെറ്റ് ഉപയോഗത്തിന്റെ തോത് മനസ്സിലാക്കി ലാഭകരമായ പ്ലാൻ തിരഞ്ഞെടുക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സഹായിച്ചേക്കും. 

ഇതടക്കം ടെലികോം മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡേറ്റ എന്നിവയുടെ ഉപയോഗം സംബന്ധിച്ചു ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) കൺസൽറ്റേഷൻ പേപ്പർ പുറത്തിറക്കി. 

വിവിധ കമ്പനികളുടെ ഡേറ്റ പ്ലാനുകൾ തമ്മിൽ എഐ ഉപയോഗിച്ച് താരതമ്യം ചെയ്യും. ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ആപ് വഴി വ്യക്തിയുടെ ഇന്റർനെറ്റ് ഉപയോഗരീതിയും മനസ്സിലാക്കും. ഈ രണ്ടു വിവരങ്ങളും ഉപയോഗിച്ച് ഏറ്റവും മികച്ച താരിഫ് പ്ലാൻ നിർദേശിക്കാനാകുമെന്ന് കൺസൽറ്റേഷൻ പേപ്പറിൽ പറയുന്നു.

English Summary: Internet plan according to use

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com