73 വയസ്സുകാരനായ വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കി: കന്നഡ നടനും യുവതികളും അറസ്റ്റിൽ

യുവരാജ്
SHARE

ബെംഗളൂരു ∙ വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കി 14.40 ലക്ഷം രൂപ തട്ടിയെന്ന കേസിൽ കന്നഡ നടൻ യുവരാജിനെ അറസ്റ്റ് ചെയ്തു. നടന്റെ സഹായികളായ 2 യുവതികൾക്കും 2 യുവാക്കൾക്കും എതിരെ കേസെടുത്തു.

73 വയസ്സുകാരനായ വ്യവസായിക്ക് നടന്റെ നിർദേശപ്രകാരം യുവതികൾ നഗ്നചിത്രങ്ങൾ അയയ്ക്കുകയും തുടർന്ന് ഇയാളെ വിളിച്ചുവരുത്തുകയുമായിരുന്നു. ഇതേസമയം, പൊലീസ് എന്ന വ്യാജേനയെത്തിയ 2 പേർ മൊബൈലിലെ നഗ്നചിത്രങ്ങളെക്കുറിച്ച് കുടുംബാംഗങ്ങളെ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടി. ഭീഷണി തുടർന്നപ്പോഴാണു പൊലീസിനെ സമീപിച്ചത്.

English Summary: Kannada actor arrested in honey trap case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA