അജിത് ഡോവലിന്റെ വീട്ടിൽ സുരക്ഷാവീഴ്ച: 3 കമാൻഡോകളെ പിരിച്ചുവിട്ടു

Mail This Article
ന്യൂഡൽഹി ∙ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വസതിയിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് 3 സിഐഎസ്എഫ് കമാൻഡോകളെ സർവീസിൽനിന്നു പിരിച്ചുവിട്ടു. വിവിഐപി സുരക്ഷാ വിഭാഗത്തിലെ മുതിർന്ന 2 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു.
സെഡ് പ്ലസ് സുരക്ഷാപട്ടികയിലുള്ള ഡോവലിന്റെ ന്യൂഡൽഹിയിലെ വസതിയിൽ കഴിഞ്ഞ ഫെബ്രുവരി 16ന് ബെംഗളൂരു സ്വദേശിയായ ഒരാൾ കാറോടിച്ചു കയറാൻ ശ്രമിച്ച സംഭവത്തിലാണ് നടപടി. അതിർത്തിരക്ഷാ സേനയുടെ (സിഐഎസ്എഫ്) അന്വേഷണക്കോടതി 5 ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്നു കണ്ടെത്തിയിരുന്നു. സ്പെഷൽ സുരക്ഷാ വിഭാഗത്തിലെ (എസ്എസ്ജി) 3 ഉദ്യോഗസ്ഥരെയാണു പിരിച്ചുവിട്ടത്. വിവിഐപി സുരക്ഷാവിഭാഗം ഡിഐജി, സെക്കൻഡ് ഇൻ കമാൻഡ് എന്നിവരെ സ്ഥലംമാറ്റി.
English Summary: Ajit Doval security lapse: Centre sacks 3 commandos from NSA's security cover, say sources